കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ പരിപാടികളിൽ വാട്ടർ മാന്‍ ഓഫ് ഇന്ത്യ ഡോ. രാജേന്ദ്ര പ്രസാദ് ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ പങ്കാളികളായിരുന്നു.
റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയ ശേഷം കാത്തിരിക്കുക. ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടും.
മിസ്ഡ് കോൾ വഴി ചുറ്റുവട്ടം അവാർഡിന് റജിസ്റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട നമ്പർ– +91 81295 00388
നിങ്ങളുടെ 2023–24 വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടും. നിങ്ങളുടെ അസോസിയേഷന് സമൂഹത്തിൽ ചെയ്യാനായി നൽകുന്ന മാതൃകാപരമായ പ്രവർത്തനത്തിന്റെ സ്കോറും വിലയിരുത്തിയാവും വിദഗ്ധ സമിതി സംസ്ഥാനത്തെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്തുക.
നിങ്ങൾ അയയ്ക്കുന്ന റിപ്പോർട്ട് പരിശോധിച്ച് വിദഗ്ധസംഘം മികവു കാട്ടുന്ന റസിഡൻസ് അസോസിയേഷനുകളുടെ ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി മുഖാമുഖം, അസോസിയേഷനിൽ വിദഗ്ധ സമിതിയുടെ സന്ദർശനം തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങളിലൂടെ ഓരോ അസോസിയേഷന്റെയും പ്രവർത്തനം വിലയിരുത്തും.
ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന ഒന്നാം സമ്മാനം പ്രൗഡഗംഭീരമായ ചടങ്ങിൽ സമ്മാനിക്കും. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും സമ്മാനം ലഭിക്കും.